ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കവുമായി ബിജെപി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബിജെപി അവകാശപ്പെടുന്നു.
വൈകിട്ടോടെ ഗവര്‍ണറെ കാണാന്‍ ബിജെപി സമയം തേടിയിട്ടുമുണ്ട്. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമല്‍നാഥ് സര്‍ക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ബിജെപി ചൂണ്ടിക്കാട്ടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബിജെപി നേതൃത്വം ഗവര്‍ണറെ സമീപിച്ചത്.
230 നിയമസഭാ സീറ്റുകളില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റാണു വേണ്ടത്. കോണ്‍ഗ്രസിന് 114 സീറ്റ് മാത്രമാണുള്ളത്.
കുറഞ്ഞ ഭൂരിപക്ഷമുള്ള കമല്‍നാഥ് സര്‍ക്കാര്‍ മായാവതിയുടെയും അഖിലേഷിന്റെയും പിന്തുണയോടെയാണു നിലനില്‍ക്കുന്നത്. ബിജെപിക്ക് ഇവിടെ 109 അംഗങ്ങളാണുള്ളത്.
This post have 0 komentar
EmoticonEmoticon