കൊച്ചി: മലയാളി ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യും. സ്ത്രീകൾക്കായി ആഭ്യന്തരപരാതി സെൽ രൂപീകരിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കുറഞ്ഞത് നാലു സ്ത്രീകളെ ഉൾപ്പെടുത്തും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്ക് നൽകുമെന്നും ഭേദഗതിയിൽ പറയുന്നു. ഭേദഗതികൾ അടുത്ത വാർഷിക ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. ചലച്ചിത്ര രംഗത്തെ സ്ത്രീകൾക്കായി ആഭ്യന്തരപരാതി സെൽ വേണമെന്ന ആവശ്യം കുറച്ചുനാളുകളായി ഉയർന്നുവന്നിരുന്നതാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടി വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) രംഗത്തെത്തുകയും ചെയ്തിരുന്നു. മീ ടൂ കാംപെയ്ന്റെ ഭാഗമായി മേഖലയിൽനിന്നടക്കമുള്ള സ്ത്രീകൾ മുന്നോട്ടു വരികയും ചെയ്തിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon