മുംബൈ : ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതിയുടെ കുടുംബം. ബിനോയിയുടെ അമ്മ വിനോദിനി മുംബൈയിലെത്തി യുവതിയുമായും യുവതിയുടെ കുടുംബവുമായും സംസാരിച്ചു. കോടിയേരി ബാലകൃഷ്ണനുമായും യുവതിയുടെ കുടുംബം സംസാരിച്ചിരുന്നു. യുവതിയുടെ കുടുംബം തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബിനോയിയുടെ അറസ്റ്റിനു ശേഷം കൂടുതൽ വെളിപ്പെടുത്തുമെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി കോടിയേരി ബാലകൃഷ്ണനുമായും കുടുംബവുമായും കഴിഞ്ഞ ഒന്നര വര്‍ഷമായി സംസാരിച്ച് വരികയായിരുന്നു. ബിനോയി വിവാഹവാഗ്ദാനം നൽകി തന്നെ വഞ്ചിച്ചു. ഇക്കാര്യത്തിൽ നീതി തേടി കോടിയേരി ബാലകൃഷ്ണനെ പലതവണ കണ്ടിരുന്നു. സുഹൃത്തുക്കളെ കൊണ്ട് സംസാരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്രയും കാലം കാത്തിരുന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.
ബിനോയി തന്നോട് വാഗ്ദാനം ചെയ്തിരുന്നത് വിവാഹം കഴിക്കുമെന്നായിരുന്നു. പക്ഷേ, ലൈംഗികമായി ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണനോട് ഇക്കാര്യങ്ങൾ വിശദമായി പറഞ്ഞിരുന്നെന്നും എന്നാൽ, എന്തു നിലപാട് വേണമെങ്കിലും സ്വീകരിച്ചോളൂ എന്നാണ് കോടിയേരി ബാലകൃഷ്ണൻ തങ്ങളോട് പറഞ്ഞതെന്നും യുവതി പറഞ്ഞു. അതേസമയം, ബിനോയി യുവതിക്കൊപ്പം താമസിച്ചെന്ന് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും യുവതിയും കുടുംബവും അന്വേഷണസംഘത്തിനു മുമ്പിൽ ഹാജരാക്കി. ഇതിനു പിന്നാലെയാണ് കോടിയേരിയുടെ കുടുംബവുമായും ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവരുന്നത്. എന്നാൽ, ബിനോയി കോടിയേരി ഇപ്പോഴും ഒളിവിലാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon