കോഴിക്കോട്: സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇന്ന് യാത്രതിരിക്കും. മുന്നൂറ് പേരുള്ള ആദ്യ സംഘം ഉച്ചയ്ക്ക് 2.25-ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. 300 പേരാണ് ആദ്യ സംഘത്തിൽ ഉള്ളത്. 3 ന് രണ്ടാം വിമാനവും മദീനയിലേക്കു പോകും. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ ഹജ്ജിനായി മക്കയിലേക്ക് പോകുന്നത് നെടുമ്ബാശ്ശേരിയില്‍ നിന്നുള്ള ഹജ്ജ് യാത്ര ഈമാസം 14-ന് തുടങ്ങും.
ഹജ്ജ് ക്യാംപ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നാല് വര്‍ഷത്തിന് ശേഷമാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കുന്നത്. സംസ്ഥാനത്തെ 13472 തീര്‍ഥാടകരില്‍ 10732 പേരും കരിപ്പൂര്‍ വഴിയാണ് യാത്ര തിരിക്കുന്നത്. ബാക്കിയുള്ള 2740 പേര്‍ നെടുമ്ബാശേരി വഴിയും യാത്ര തിരിക്കും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്‍റ് അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹജ്ജ് ഹൗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്ക് ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആദ്യ തീര്‍ഥാടകനുള്ള രേഖകള്‍ കൈമാറി
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon