മുംബൈ: സ്വര്‍ണവിലയിലെ കുതിപ്പ് ഇന്നും തുടരുന്നു. ഇന്ന് പവന് കൂടിയത് 320 രൂപയാണ്. ഇതോടെ സ്വര്‍ണവില പവന് 28,320 ആയി. ഇതൊരു സര്‍വ്വകാല റെക്കോര്‍ഡാണ്. ഗ്രാമിന് 3540 രൂപയാണ് ഇന്നത്തെ വിപണി വില. കല്ല്യാണസീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ കുതിച്ചു കയറുന്ന സ്വര്‍ണവില സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ വര്‍ധിച്ചത് 3,100 രൂപയാണ്. ജൂലൈ 2ന് 24,920 രൂപയായിരുന്നു പവന് വില.
ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഇത് 27840 വരെ താഴ്ന്നെങ്കിലും വീണ്ടും വില ഉയരുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. പവന് 36,000 രൂപ വരെ വില എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
This post have 0 komentar
EmoticonEmoticon