വയനാട്: എം.പി രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്ത സഹായങ്ങള്‍ പ്രളയ ബാധിത മേഖലകളില്‍ കൂടുതൽ എത്തി തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന സാധനങ്ങള്‍ ഡി.സി.സികളില്‍ ക്രോഡീകരിച്ചാണ് വിതരണങ്ങള്‍ നടക്കുന്നത്.
അരി മുതല്‍ പുതപ്പ് വരെയുള്ള സാധനങ്ങള്‍ ഓരോ കിറ്റിലുമുണ്ട്. പ്രളയ സമയത്തെ സന്ദര്‍ശനത്തിലാണ് ദുരിതത്തിലായവര്‍ക്ക് വ്യക്തിപരമായി സഹായം ചെയ്യുമെന്ന വാഗ്ദാനം രാഹുല്‍ ഗാന്ധി നടത്തിയത്. കേരളത്തോട് അടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി സാധനങ്ങള്‍ ശേഖരിച്ചു. ലോറികളില്‍ അത് ഡി.സി.സികളിലെത്തി. അവിടെ നിന്നാണ് സാധനങ്ങള്‍ തരംതിരിച്ച് കിറ്റുകളിലാക്കിയത്.
അരി, പഞ്ചസാര, വെളിച്ചെണ്ണ, ബിസ്ക്കറ്റ്, പുതപ്പ്, സാരി, മുണ്ട്, ഷര്‍ട്ട്, ബക്കറ്റ്, കപ്പ് തുടങ്ങിയ സാധനങ്ങള്‍ കിറ്റുകളിലുണ്ട്. മൂന്ന് ജില്ലകളിലായി വയനാട് മണ്ഡലം വ്യാപിച്ച് കിടക്കുന്നതിനാല്‍ വയനാട്, മലപ്പുറം, കോഴിക്കോട് ഡി.സി.സി പ്രസിഡന്റുമാരുടെ മേല്‍നോട്ടത്തിലാണ് വിതരണങ്ങള്‍.
This post have 0 komentar
EmoticonEmoticon