ads

banner

Sunday, 25 August 2019

author photo

ബെംഗളൂരു: അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. മൈസൂരു ഹിങ്കലില്‍ അനധികൃതമായി സ്ഥലം വാങ്ങി സിദ്ധരാമയ്യ വീട് നിര്‍മിച്ചെന്നാരോപിച്ച് സാമൂഹികപ്രവര്‍ത്തകന്‍ എ. ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സെപ്റ്റംബര്‍ 23-ന് കോടതിയില്‍ ഹാജരാകണം. 

കേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി. എം.എല്‍.എ. എസ്.എ. രാംദാസ്, മുന്‍ നിയമനിര്‍മാണ കൗണ്‍സില്‍ അംഗം ജി. മധുസൂദന്‍ എന്നിവര്‍ക്കും റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മൈസൂരു നഗരവികസന അതോറിറ്റി മുന്‍ പ്രസിഡന്റ് സി. വസവഗൗഡ, ധ്രുവകുമാര്‍, കമ്മിഷണര്‍ പി.എസ്. കാന്തരാജു എന്നിവര്‍ക്കെതിരെയും കേസുണ്ട്.

മൈസൂരു നഗരവികസന അതോറിറ്റി നിയമം ലംഘിച്ച്‌ അനുവദിച്ചതിലും കൂടുതല്‍ സ്ഥലം കൈയേറി വീട് നിര്‍മിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. നിയമലംഘനം, തെറ്റായ രേഖകള്‍ ഉണ്ടാക്കല്‍, ക്രിമിനല്‍ ഗൂഡാലോചന, തെറ്റായ സത്യവാങ്‌മൂലം നല്‍കുക, നിയമവിരുദ്ധമായി ഭൂമി വാങ്ങുക, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്കായിരിക്കും പോലീസ് ക്രിമിനല്‍ കേസ് ചുമത്തുക.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement