വാഷിംഗ്‌ടൺ: ചൈനയും യു.എസ് വ്യാപാരയുദ്ധം ശക്തമാകുന്നു. യു.എസ്. ഉത്‌പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ചൈന വീണ്ടും വര്‍ധിപ്പിച്ചതിനു അമേരിക്കയുടെ മറുപടി. ചൈനയിലുള്ള എല്ലാ അമേരിക്കന്‍ കമ്പനികളോടും നാട്ടിലേക്കു മടങ്ങാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുൻപാണ് ട്രംപിന്റെ പ്രഖ്യാപനം
ചൈനയില്‍നിന്ന് എല്ലാ ഇടപാടുകളും നിര്‍ത്തി മടങ്ങാനാണ് യു.എസ്. കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടത്. 'ഉത്‌പാദനം നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ മാറ്റുന്നത് പരിഗണിക്കണം. ചൈനയെ ഒഴിവാക്കിയാലും ഒന്നുംനഷ്ടപ്പെടാനില്ല. നീതിപൂര്‍വമല്ലാത്ത ഈ വ്യാപാരബന്ധത്തിന് നമ്മള്‍ മറുപടി നല്‍കേണ്ടതുണ്ട്' -ട്രംപ് ട്വീറ്റ് ചെയ്തു.
എന്നാല്‍, ചൈനയിലുള്ള സ്വകാര്യ കമ്പനികള്‍ക്കുമേല്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധംചെലുത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. വൈറ്റ് ഹൗസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അഞ്ചുശതമാനം തീരുവ വര്‍ധിപ്പിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon