ഹാജിപൂർ: ജമ്മുകശ്മീരിലെ ഹാജിപുരില്‍ ഇന്ത്യന്‍ സൈന്യം വധിച്ച രണ്ട് പാക്ക് സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ വെള്ളക്കൊടി ഉയര്‍ത്തി പാക്കിസ്ഥാന്‍. ബുധനാഴ്ച പുലര്‍ച്ചെ പ്രകോപനവുമില്ലാതെ പാക്ക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഈ ഏറ്റുമുട്ടലിലാണ് രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് ശക്തമായി വെടിവച്ച് മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യ പരാജയപ്പെടുത്തി. ഇതേ തുടര്‍ന്നാണ് കീഴടങ്ങലിന്റെ സൂചന നല്‍കുന്ന വെള്ളക്കൊടി ഉയര്‍ത്തി ഇന്നലെ പാക്കിസ്ഥാന്‍ മൃതദേഹങ്ങള്‍ ഏറ്റെടുത്തത്.
This post have 0 komentar
EmoticonEmoticon