കോട്ടയം: . പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫിനെ സന്ദർശിച്ചു. ജോസഫിന്റെ തൊടുപുഴയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
പലതവണ കണ്ടിരുന്നെങ്കിലും വീട്ടിലെത്തി നേരിട്ട് കണ്ട് അനുഗ്രഹം തേടാനാണ് എത്തിയതെന്ന് ജോസ് ടോം പറഞ്ഞു. സ്ഥാനാർഥി, തന്നെ വീട്ടിൽ വന്നു കണ്ടതിൽ സന്തോഷമുണ്ടെന്നും ജോസ് ടോമിനായി പ്രചാരണത്തിനിറങ്ങുമെന്നും ജോസഫും വ്യക്തമാക്കി. പാലായിലെ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജോസ് ടോം ജോസഫിനെ കാണാനെത്തിയത്.
Tuesday, 17 September 2019
Previous article
ഇസ്രായേലിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്
This post have 0 komentar
EmoticonEmoticon