ആലപ്പുഴ: 2019 ലെ പ്രകൃതിക്ഷോഭ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി മൂന്നുപേരടങ്ങുന്ന കേന്ദ്ര സംഘം ഇന്ന് (സെപ്റ്റംബർ 17) ജില്ലയിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും.രാവിലെ 11 ന്് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തിൽ ജില്ലയിലെ പ്രളയക്കെടുതി സംബന്ധിച്ച് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള ചെറുവിവരണം അവതരിപ്പിക്കും. ഇതിന് മുന്നോടിയായി 10.30ന് ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം ചേരും. രാവിലെ 11.30 മുതൽ മുന്നുമണിവരെ സംഘം കുട്ടനാട്ടിലെ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം അമ്പലപ്പുഴ വടക്ക് വില്ലേജിലെ കടലാക്രമണ പ്രദേശങ്ങൾ, തോട്ടപ്പള്ളി സ്പിൽവേ, കടലാക്രമണം നേരിടുന്ന കാട്ടൂർ മേഖല, ഒറ്റമശ്ശേരി എന്നിവിടങ്ങളും സന്ദർശിക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon