തിരുവനന്തപുരം : അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. ക്യാര്‍ ചുഴലിക്കാറ്റെന്ന് പേരിട്ട ന്യൂനമര്‍ദം മഹാരാഷ്ട്ര തീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ രത്നഗിരിയിലും മുംബൈയിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഒമാൻ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് ഈ മാസം അവസാനത്തോടെ സലാലക്ക് സമീപം കര തൊട്ടേക്കും.
ക്യാര്‍ കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിൽ (പ്രത്യേകിച്ച് കാസർകോട് , കണ്ണൂർ) ഉച്ചയ്ക്ക് ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. രാത്രിയോടെ മഴ എത്തിയേക്കുമെന്നാണ് അനുമാനം. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും മഴ സാധ്യതയുണ്ട്.
നാളെയും മറ്റന്നാളും വടക്കൻ ജില്ലകളിൽ മഴ തുടരും.
This post have 0 komentar
EmoticonEmoticon