ads

banner

Saturday, 30 November 2019

author photo

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂലായ്-സെപ്റ്റംബർ കാലത്ത് 4.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാനിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.  

 കഴിഞ്ഞ വർഷം ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

 ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളർച്ച. തുടർച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. 2013 ജനുവരി-മാർച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്. 

 രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉണർവേകുന്നതിന് കേന്ദ്രസർക്കാർ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയർന്ന നികുതി പിൻവലിക്കൽ, കോർപറേറ്റ് നികുതി ഇളവുകൾ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമായിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement