ads

banner

Sunday, 17 November 2019

author photo

പത്തനംതിട്ട: ആശങ്കകളില്ലാത്ത മണ്ഡലകാലമാണ് ഇത്തവണത്തേതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞതാണ് തന്റെയും നിലപാട്. ശബരിമല ദർശനത്തിനെത്തിയ യുവതികളെ പമ്പയിൽ നിന്ന് തിരിച്ചയച്ചതിനെക്കുറിച്ച് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി വിളിച്ച യോഗത്തിനെത്തിയതായിരുന്നു മന്ത്രി. 

എല്ലാ സർക്കാർ വകുപ്പുകളുടെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്ന സാമ്പത്തിക ബാധ്യത ഇത്തവണ ഭക്തരിൽ നിന്ന് ലഭിക്കുന്ന നടവരവിൽ കൂടി പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

ഭക്തരുടെ വാഹനങ്ങൾ ഇത്തവണമുതൽ പമ്പയിലേക്ക് കടത്തിവിടുമെന്നും മന്ത്രി വ്യക്തമാക്കി. 200 കെ.എസ്.ആർ.ടി.സി ബസുകളാണ് നിലയ്ക്കൽ- പമ്പ ചെയിൻ സർവീസിനായി ഉപയോഗിക്കുന്നത്. ഇവയിൽ കണ്ടക്ടർമാർ ഉണ്ടാകും. കഴിഞ്ഞ തവണ ടിക്കറ്റ് എടുക്കേണ്ടത് പമ്പയിലും നിലക്കലും ഏർപ്പെടുത്തിയിരുന്ന കൗണ്ടറിൽ നിന്നായിരുന്നു. ഇത് ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതിനാലാണ് കണ്ടക്ടർമാരെ നിയമിച്ച് ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്. അംഗപരിമിതർക്കായി പ്രത്യേകം സർവീസുകളും ഇത്തവണ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement