വിയന്ന: വീട്ടുവാടകയായി മാസം 15 ലക്ഷം രൂപ എഴുതിയെടുത്ത ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ തിരികെ വിളിച്ചു. സാമ്പത്തിക ക്രമക്കേണ്ട് നടന്നിട്ടുണ്ടെന്ന കണ്ടെത്തലിലെത്തുടർന്നാണ് 988 ബാച്ചിലെ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥയായ രേണു പാലിനെ വിദേശകാര്യ മന്ത്രാലയം തിരികെ വിളിച്ചത്.
ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ താമസിക്കുന്ന രേണു പാൽ വീടിനു പ്രതിമാസ വാടകയായി 15 ലക്ഷം രൂപ എഴുതിയെടുത്തിരുന്നു. ഇതിൽ സംശയം തോന്നിയ കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
സർക്കാർ പണം വ്യാജമായ അവകാശവാദങ്ങൾ ഉന്നയിച്ച് രേണു പാൽ തട്ടിയെടുത്തുവെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ അവർ തട്ടിയെടുത്തതെന്നും അന്വേഷണത്തിൽ ചീഫ് വിജിലൻസ് ഓഫീസർ കണ്ടെത്തി. അടുത്ത മാസം അംബാസിഡർ പദവിയുടെ കാലാവധി അവസാനിക്കാരിക്കെയാണ് രേണുവിനെ തിരിച്ചു വിളിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon