മംഗളുരു: മംഗളുരു വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു ധനസഹായം നല്കുന്ന കാര്യത്തില്‍ മലക്കംമറിഞ്ഞു കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതിനുശേഷം മാത്രമേ തുക കൈമാറൂ എന്നാണു മുഖ്യമന്ത്രിയുടെ പുതിയ വിശദീകരണം.
പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു യെദിയൂരപ്പ പ്രഖ്യാപിച്ചിരുന്നത്.. അക്രമസംഭവങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ സി.ഐ.ഡി, മജിസ്റ്റീരിയല്‍ അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നൗഷിന്, ജലീന് എന്നിവരാണ് വ്യാഴാഴ്ച നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. ഇരുവരും പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് സാക്ഷി മൊഴി.
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളുരുവില്‍ നടന്ന പ്രതിഷേധത്തിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ കൂടുതല്‍ പേര്‍ക്കു വെടിയേറ്റെന്നു സ്ഥിരീകരിച്ചു. 15 പേരാണു മംഗളുരുവിലെ വ്യത്യസ്ത ആശുപത്രികളിലായി ചികിത്സയിലുള്ളത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon