ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അടുത്ത നാലാഴ്ചത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കയോ പ്രതിഷേധം നടത്തുകയോ ചെയ്യരുതെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 16-ന് മുന്‍പായി ആസാദ് ചികിത്സയ്ക്കായി ഡല്‍ഹി എയിംസില്‍ പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഡല്‍ഹി പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു.
ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാമിനി ലോ ആസാദിനോട് ഉപദേശിച്ചു. കഴിഞ്ഞ ദിവസം, ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെ കോടതി പോലീസിനെയും പബ്ലിക് പ്രോസിക്യൂട്ടറെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അറസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും തെളിവുകള്‍ ഒന്നും നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യില്ലെന്നും ആസാദിന്റെ ജാമ്യം ഹര്‍ജിയില്‍ വ്യക്തമാക്കി. ഡിസംബര്‍ 20ന് ഡല്‍ഹി ജുമാ മസ്ജിദില്‍ പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേത്തിന് ആളുകളെ സംഘടിപ്പിച്ചതിനാണ് ആസാദിനെ അറസ്റ്റ് ചെയ്തത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon