ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കി ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക. മലിനീകരണം തടയാന്‍ ബജറ്റിന്‍റെ 20 ശതമാനവും നീക്കിവയ്ക്കും. പ്രായമായവര്‍ക്ക് ബസ്സ് യാത്ര സൗജന്യം.പെണ്‍കുട്ടികള്‍ക്ക് പി.എച്ച്.ഡിവരെ സൗജന്യ വിദ്യാഭ്യാസം, എയിംസിന് തുല്യമായ അഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, എല്ലാവര്‍ക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. ഡൽഹി പി.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ, പി.സി.സി അധ്യക്ഷന്‍ സുഭാഷ് ചോപ്ര, അജയ് മാക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ആം ആദ്മി റിപ്പോര്‍ട്ട് കാര്‍ഡും ബിജെപി പ്രകടന പത്രികയും നേരത്തെ പുറത്തിറക്കിയിരുന്നു.
https://ift.tt/2wVDrVvHomeUnlabelledപരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന; ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക
Sunday, 2 February 2020
Previous article
കൊറോണ: ആരോഗ്യമന്ത്രി ആലപ്പുഴയിലേക്ക്, കളക്ടറേറ്റിൽ ഉന്നതതല യോഗം
This post have 0 komentar
EmoticonEmoticon