ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്ന് ആഹ്വാനം ചെയ്‌ത ഹർത്താലിനെ തുടർന്ന് നാളെ (2019 ജനുവരി 3) നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വച്ചു.
- നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി അർദ്ധ വാർഷിക പരീക്ഷ വെള്ളിയാഴ്ചയിലേക്ക് മാറ്റി.
- കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിലെ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
- മഹാത്മാ ഗാന്ധി സർവകലാശാല ജനുവരി മൂന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകൾ ജനുവരി അഞ്ചിന് നടക്കും. സമയം, പരീക്ഷാ കേന്ദ്രം എന്നിവയിൽ മാറ്റമില്ല.
- കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല നാളെ നടത്താൻ ഇരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.
- കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
- ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകള്‍ മാറ്റി. പരീക്ഷ ശനിയാഴ്ച നടത്തും. സമയത്തില്‍ മാറ്റമില്ല.
This post have 0 komentar
EmoticonEmoticon