ന്യൂഡല്‍ഹി: ജയ്‌ഷേ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കതെ ചൈന വീണ്ടും എതിര്‍ത്തു. യുഎന്‍ രക്ഷാ സമിതിയിലാണ് ചൈന എതിര്‍പ്പുമായി രംഗത്ത് വന്നത്. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈനയുടെ തടസ്സവാദം. ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിച്ചത്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന നേരത്തെ വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് യുഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മസൂദ് അസറിനെതിരെ ആവശ്യമായ തെളിവുകള്‍ എല്ലാമുണ്ടെന്നാണ് യുഎസ് നിലപാട്.
ജയ്ഷെ മുഹമ്മദ് ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായത്. പുല്‍വാമ ആക്രമണത്തിനു പിന്നാലെ ബാലക്കോട്ടിലെ ഭീകര താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഭീകര്‍ക്കെതിരായ ഇന്ത്യയുടെ നടപടിയെ അന്താരാഷ്ട്ര സമൂഹം പിന്തുണച്ചിരുന്നു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ ഫെബ്രുവരി 27നാണ് ഫ്രാന്‍സ്, യുഎസ്, യുകെ രാജ്യങ്ങള്‍ സംയുക്തമായി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പെടെ നടപടികളും ആവശ്യപ്പെട്ടിരുന്നു. ഈ പ്രമേയത്തെയാണ് ചൈന എതിര്‍ത്തത്. പ്രമേയത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ അംഗങ്ങള്‍ക്ക് പത്ത് ദിവസത്തെ സമയ പരിധിയുണ്ട്. ഈ പരിധി യുഎസ് പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് അവസാനിക്കാനിരിക്കെയാണ് ചൈന എതിര്‍പ്പുയര്‍ത്തിയത്. നേരത്തെ് 2009, 2016, 2017 വര്‍ഷങ്ങളിലും മസൂദ് അസ്ഹറിനെതിരായ പ്രമേയം ചൈന വീറ്റോ ചെയ്തിരുന്നു.
ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചൈനയെ പേരെടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon