കോട്ടയം: കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരനായ റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് റോജോ നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ കോട്ടയത്ത് എത്തിച്ചു. വൈക്കത്തെ സഹോദരി റെഞ്ചിയുടെ വീട്ടിലേക്കാണ് റോജോ പോയത്.
കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ ആദ്യ ഭർത്താവും ജോളി കൊലപ്പെടുത്തുകയും ചെയ്‌ത റോയിയുടെ സഹോദരനാണ് റോജോ. ചോദ്യം ചെയ്യലിന് ഹാജാരാവാന്‍ എത്താന്‍ അന്വേഷണ സംഘം റോജോയോട് നേരത്തെ നിർദേശം നൽകിയതിനെ തുടർന്നാണ് റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്.
ഇന്ന് തന്നെ റോജോ അന്വേഷണ സംഘത്തിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാവുമെന്നാണ് സൂചന. മാധ്യമങ്ങളെ കാണരുത് എന്ന് റോജോയ്ക്ക് ക്രൈംബ്രാഞ്ച് സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon