കോഴിക്കോട്: പന്തീരാങ്കാവില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്ത അലന്‍ ഷുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ് ബന്ധമെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കില്ല. സ്ഥിതി അതീവ ഗുരുതരമാണെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും പാര്‍ട്ടി ജില്ലാക്കമ്മിറ്റി വ്യക്തമാക്കി.
യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് പാര്‍ട്ടി ജില്ലാക്കമ്മിറ്റിയുടെ പ്രസ്താവന. വിഷയത്തില്‍ യുഎപിഎ സമിതി തീരുമാനമെടുക്കട്ടെ എന്നാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തത്. ജില്ലാക്കമ്മിറ്റിയുടെ വിലയിരുത്തലിനനുസരിച്ചാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇങ്ങനൊരു നിലപാടെടുത്തതെന്നും സൂചനയുണ്ടായിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon