ads

banner

Friday 31 January 2020

author photo

ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ മാനനഷ്ട കേസ്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കൂട്ടികളുടെ മാതാപിതാക്കളാണ്  അമിത്ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്.

സര്‍ക്കാര്‍ സ്‌കൂളുകളെ കുറിച്ച്‌ അമിത്ഷായും മറ്റ് ബി.ജെ.പി നേതാക്കളും പ്രചരിപ്പിച്ച വ്യാജ വീഡിയോ കണ്ട് വേദനിച്ച മാതാപിതാക്കളാണ് കേസ് നല്‍കാന്‍ തീരുമാനിച്ചതെന്നും സഞ്ജയ് സിങ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ വ്യാജ വീഡിയോകളിലൂടെ വിദ്യാലയങ്ങളിലെ കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയുമാണ് അപമാനിച്ചിരിക്കുന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു. മാനനഷ്ടക്കേസ് നല്‍കാനുള്ള നടപടികള്‍ നാളെ ആരംഭിക്കുമെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement